Hero Image

പ്രായമാകുന്നോ…. നിത്യയൗവനം നിലനിര്ത്താന് ചില മാർഗങ്ങൾ ഇതാ

ആരോഗ്യവും, യുവത്വവും, ചുറുചുറുക്കും എക്കാലവും നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട ചില മാർഗങ്ങൾ അറിഞ്ഞിരിക്കാം…

  • ധാരാളം വെള്ളം കുടിക്കുക: ഇത് ചർമ്മത്തിൽ ജലാംശത്തെ നിലനിര്‍ത്തി ശരീരത്തില്‍ ചുളിവുകള്‍ വരാതെ സഹായിക്കും. എട്ട് മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളമെങ്കിലും ദിവസം കുടിച്ചിരിക്കണം. തിളപ്പിച്ച വെള്ളമാണ് ഏറ്റവും അനുയോജ്യമായത്.
  • കോള, ചായ, കോഫി, മദ്യം എന്നിവ ശരീരത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കും. എന്നാല്‍ പച്ചവെള്ളം നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന് മനസിലാക്കുക.
  • പ്രകൃതിക്ക് അനുയോജ്യമായ ഭക്ഷണം: പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. വേവിക്കാതെ കഴിക്കാന്‍ കഴിയുന്ന എല്ലാം ആ രീതിയില്‍ തന്നെ കഴിക്കാൻ ശ്രമിക്കുക. ഇത് ആകെ ഭക്ഷണത്തിന്റെ 50% എങ്കിലും ആകുന്ന രീതിയില്‍ വേണം ക്രമീകരിക്കാൻ.
  • പ്രോട്ടീന്‍ സമ്പന്നമായ ആഹാരം ശീലമാക്കുക: ശരീരത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ പ്രോട്ടീനുകള്‍ക്ക് വലിയ പങ്ക് ഉണ്ട്. അതിനാല്‍ ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് വർധിപ്പിക്കുക. ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിനും മറ്റ് ശരീര കലകള്‍ക്കും സഹായകരമാണ്.
  • യോഗ പരിശീലിക്കുക: ആരോഗ്യത്തിന്റെ ഏറ്റവും വലിയ പ്രതികൂല ഘടകം വ്യായാമം ഇല്ലായ്മയാണ്. യോഗയിലെ ചലനങ്ങള്‍ ശാരീരികവും മാനസികവുമായി ഏറെ ഗുണം ചെയ്യുന്നതാണ്. ഇവ മസ്സിലുകള്‍ക്ക് ഉണര്‍വ്വും, രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ധ്യാനവും മനസിന് ഉണർവ് ലഭിക്കാൻ നല്ലതാണ്. അല്പസമയം നടക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
  • നല്ല ഉറക്കം ഉറപ്പുവരുത്തുക: ആരോഗ്യവും നല്ല ഉറക്കവും തമ്മില്‍ നല്ല ബന്ധമുണ്ട്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തെയും, തൊലിയെയും, മാനസികനിലയെയും ബാധിക്കും. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യകരമായ ശീലമാണ്.
  • READ ON APP